---
title: "കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം ; 6 വർഷത്തിനിടെ കാട്ടാന അക്രമത്തിൽ പൊലിഞ്ഞത് 11 ജീവനുകൾ"
english_title: "A young man died tragically after being trampled by a wild elephant at Aralam Farm, Kannur; 11 lives lost in wild elephant attacks in the past 6 years"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/344489/A young man died tragically after being trampled by a wild elephant at Aralam Farm, Kannur; 11 lives lost in wild elephant attacks in the past 6 years"
published_at: "2026-02-27T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a111d535a5a_1001126668.jpg"
keywords: []
---

# കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം ; 6 വർഷത്തിനിടെ കാട്ടാന അക്രമത്തിൽ പൊലിഞ്ഞത് 11 ജീവനുകൾ

> **Lead Summary:** കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.

## Article Content

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.

അനീഷിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം, സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണിത്. കാട്ടാനകള്‍ തമ്പടിക്കുന്ന മേഖലയുമാണ്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 11 പേര്‍ക്ക് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/344489/A young man died tragically after being trampled by a wild elephant at Aralam Farm, Kannur; 11 lives lost in wild elephant attacks in the past 6 years)